കോന്നി : സംസ്ഥാന തലത്തിൽ പ്രൈമറി വിഭാഗം അധ്യാപക അവാർഡിന് തെങ്ങുംകാവ് ജി.എൽ.പി.എസിലെ പ്രധാനാധ്യാപകൻ ഫിലിപ്പ് ജോർജ് അർഹനായി.സംസ്ഥാന തലത്തിലെ പ്രൈമറി വിഭാഗത്തിൽ 28 നോമിനേഷനുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേരിൽ ഒരാളായാണ് ഫിലിപ്പ് ജോർജിനെ തെരഞ്ഞെടുത്തത്. പത്ത് വർഷത്തെ എയ്ഡഡ് സ്കൂൾ സർവിസിന് ശേഷം 2006ലാണ് പഠിച്ചു വളർന്ന കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തുന്നത്. ജില്ലയിലെ ഏറ്റവും വലിയ സർക്കാർ വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പിലാക്കിയതും ഇപ്പോൾ പ്രധാനാധ്യാപകനായി ജോലി ചെയ്യുന്ന തെങ്ങുംകാവ് ഗവ. എൽ.പി സ്കൂളിലും ചെയ്ത സേവനങ്ങളാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്.
State Teacher Award